ഹാരി പോട്ടേറെയും ഹോഗ്‌വാര്‍ട്ട് കോട്ടയും അത്ഭുത ലോകത്തെയും ഇഷ്ടപ്പെടാത്തവർ ആരുമില്ല ,
പുസ്‌തകം പോലെത്തന്നെ എഴുത്തുക്കാരിയുടെ ജീവിതവും മാറ്റിയ പുസ്‌തകമാണ് ഹാരിപോട്ടർ അതിന്റെ ആദ്യ ഭാഗമായ 'ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോണ്‍'...... തിരശീലയിൽ വന്നിട്ട്
20 വര്ഷം തികഞ്ഞ ഈ വേളയിൽ HBO MAX ഹാരി പോട്ടർ റിട്ടേൺ ടു HOGWART എന്ന പരിപാടി യടക്കം
വലിയ രീതിയിൽ തന്നെയാണ് വരവേറ്റത്, പരിപാടിയുടെ പ്രസ്‌തുത ഭാഗങൾ ന്യൂഇയർ ദിവസം HBO യിലൂടെ പുറത്തു വിട്ടു. ഇതിന്റെ ഭാഗമായി നിര്‍മിച്ച ഭീമന്‍ കേക്കാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് . സിനിമ ചിത്രീകരിച്ചിരിക്കുന്ന ഏഴുനിലകളുള്ള ഹോഗ്‌വാര്‍ട്ട് കോട്ടയുടെയും കോട്ട നില്‍ക്കുന്ന താഴ്‌വരയുടെയും മാതൃകയിലാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്. ......
നൂറു കിലോ ഗ്രാം തൂക്കം വരുന്ന ഭീമൻ കേക്കിന് ആറടി വീതിയും അഞ്ചടി ഉയരവുമാണ് ഉള്ളത് ഉയരവുമാണ് ഉള്ളത്. വാറ്റ്‌ഫോഡിലെ ലീവെസ്ഡനിലുള്ള വാണര്‍ ബ്രോസ് സ്റ്റുഡിയോ ടൂറിലാണ് കേക്ക് അനാച്ഛാദനം ചെയ്തത്. വീഗന്‍ സൗഹൃദമായാണ് . 320 മണിക്കൂർ കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത് . കേക്ക് നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയ മിഷല്ലെ വിബോവോയുടെ നേതൃത്വത്തിലാണ് കേക്ക് നിർമിച്ചിരിക്കുന്നത് . ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വണ്‍ വിഷന്‍ എന്ന പ്രാദേശിക സംഘടനയ്ക്ക് ഈ കേക്ക് വാണര്‍ ബ്രോസ് കൈമാറി. അതുമായി ബന്ധപ്പെടുന്ന
ചിത്രം ട്വിറ്ററിലൂടെ പങ്കവെച്ചിട്ടുണ്ട്
🥰🥰
ReplyDeletePost a Comment