"ആ പോലീസ് സ്റ്റേഷന്റെ പുറത്തോട്ട് വരുമ്പോൾ അയാൾ തന്റെ അപ്പനെ ഓര്ത്തു , അപ്പൻ പണ്ടൊരിക്കൽ മേക്കപ്പ് റൂമിൽ ഇരുന്നു കൊണ്ട് പറഞ്ഞ ആ വാക്കുകളെയും
"അപ്പാ .......
" മ്മ്"
"ആരാണ് ഈ മിന്നൽ മുരളി" ?
ഒരു ദീർഘ ശ്വാസമെടുത്തുകൊണ്ട് മാർട്ടിൻ പറയുന്നു
"അപ്പന്റെ പുതിയ നാടകത്തിന്റെ പേരാ മോനെ"
അത് കേട്ട് അവൻ വീണ്ടും ചോദിച്ചു .
"മിന്നൽ മുരളി എന്താ ചെയ്യാ" ?
മാർട്ടിൻ പറഞ്ഞു
"ആപത്തിൽ പെടുന്നവരെ രക്ഷിക്കുന്ന ആളാ ഈ മിന്നൽ മുരളി "
കൗതുകം നിറഞ്ഞ കണ്ണുകളോടെ അപ്പനെ നോക്കികൊണ്ട് അവൻ പിന്നെയും ചോദിച്ചു
"അപ്പോ അയാൾ ദൈവാണോ" ?
കൈയിലെ സ്ക്രിപ്റ്റ് മടക്കി വെച്ചുകൊണ്ട് അപ്പൻ പറയാൻ പോകുന്ന ആ വാക്കുകൾ ശ്രദ്ധിച്ചു
മാർട്ടിൻ മേക്കപ്പ് ഇടുന്നതിനിടക്കെ മോനെ നോക്കി ഒരു ചിരിയോടെ പറഞ്ഞു
"ദൈവല്ലാ പക്ഷെ ദൈവത്തിനു എത്താൻ പറ്റാത്ത ഇടതു അവൻ എത്തും" .
അത് കേട്ട കൊച്ചു ജെയ്‌സൺ ചെറിയ ഒരു പ്രതീക്ഷയോടെ ചോദിച്ചു
"എനിക്കും മിന്നൽ മുരളിയാവാൻ പറ്റുവോ" ?
ആ സമയം കണ്ണാടിയിൽ നോക്കി മീശ പിരിച്ചു കൊണ്ട് അയാൾ മോനെ നോക്കി പറഞ്ഞു് തുടങി
"അതിനു നീ ഒരുപാട് വളരണം , പ്രകാശിക്കണം
ഇതും പറഞ്ഞൂ അയാൾ പതിയെ കൊച്ചു ജെയ്‌സനെ അവിടെ നിർത്തി തട്ടിലേക്കായി നടന്നു കയറി കൊണ്ട് അയാൾ പറഞ്ഞു
ഒരിക്കൽ എല്ലാം നഷ്ട്ടപെട്ടു എന്ന് തോന്നുന്ന സമയത്ത് ചുറ്റുമുള്ള ആളുകൾക്ക് പ്രതീക്ഷയോടെ നോക്കാൻ പറ്റണം അങ്ങനെ ഒരു ദിവസം വന്നാൽ നീ മിന്നൽ മുരളിയാകും ഈ നാടിന്റെ രക്ഷകൻ"
അത് കേട്ട് തട്ടിന് താഴെ നിന്ന അവന്റെ മുഖത്തു ചെറു ചിരി വന്നു ആ സമയം മാർട്ടിൻ തട്ടിൽ കയറിപറന്നു ഉയരുന്നു അപ്പോൾ അപ്പന്റെ ചുറ്റും വന്നപ്രകാശത്തെയും അപ്പനെയും കൊച്ചു ജെയ്സൺ നോക്കി നിന്നു ...
ഇതെല്ലം മനസിൽ ഓർത്തുകൊണ്ട് പോലീസ് സ്റ്റേഷനിൽ നിന്ന് നടന്നകലുന്ന ജെയ്‌സൺ .ആ സമയം അവന്റെ പുറകിൽ പതിച്ചികൊണ്ടിരിക്കുന്ന വെളിച്ചം പുറകെ പതിക്കുന്ന ജീപ്പിന്റെ വെളിച്ചം പോലെ അവനും ആകണമായിരുന്നു ആ നാടിന്റെ വെളിച്ചം .
ഇതാണ് ബേസിലും അരുണും ജസ്റ്റിനും കണ്ട മലയാളത്തിന്റെ സ്വന്തം മിന്നൽ മുരളി. ഒരു പക്ഷെ മോളിവുഡിന്റെ സിനിമാ സങ്കൽപ്പങ്ങളെ മാറ്റിക്കൊണ്ട് പുതിയ ഒരു പ്രേക്ഷക ആസ്വാദനത്തിനു വഴി തെളിയുക്കുകയാണ് ബേസിൽ ചെയ്തത് . ഒരു സൂപ്പർ ഹീറോ സിനിമ ആലോചിക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ ഓടിയെത്തുന്നത് മാർവെലിന്റെയും ഡിസി യുടെയും കഥാപാത്രങ്ങളായ ബാറ്റ്മാൻ സൂപ്പർമാൻ സ്‌പൈഡർമാൻ എന്നിവരെയാണ് അവിടേക്കാണ്
മിന്നൽ മുരളിയെ കൈപിടിച്ചു കൊണ്ട് ഉയർത്തിയത് . നാടൻ പശ്ചാത്തലത്തിലുള്ള കഥ പറച്ചിൽ രീതിയാണ് ഈ സിനിമയെ പ്രേക്ഷക പ്രീതി നേടാൻ സഹായിച്ചത്. 90 s , 20,s കിഡ്സിന്റെ സൂപ്പർ ഹീറോ
ആരാധന എത്രത്തോളമാണെന്ന് സിനിമയിൽ ഉടനീളം പറയാതെ പറഞ്ഞിട്ടുണ്ട് . ഇതിൽ രണ്ടാമത് പറയേണ്ടിരിക്കുന്നത് വില്ലനെ പറ്റി തന്നെയാണ്, ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബുയെന്ന മുരളിയുടെ സ്വന്തം വില്ലൻ . .പല സൂപ്പർഹീറോ കഥകളിലും ഹീറോയ്ക്ക് ഒരു ജസ്റ്റിഫിക്കേഷൻ നിറഞ്ഞ കഥപറച്ചിൽ രീതിയുണ്ടാകും ,പക്ഷെ അത് മാറ്റി വില്ലന് കൂടുതൽ ഇമോഷണൽ ട്രാക്ക് നൽകി അവതരിപ്പിക്കുമ്പോൾ അറിയാതെയെങ്കിലും നമ്മൾ നായകനെ ക്കാളും വില്ലിനോട് ഇഷ്ടവും ഇമോഷണലി കണക്ട്ഡുമാവും , അത് കൊണ്ട് അയാളുടെ പ്രണയവും കാത്തിരിപ്പും നമ്മൾക്ക് അയാളിലേക്കുള്ള കാത്തിരിപ്പു കൂടെയാവുന്നു. പിന്നെ ഇതിൽ എടുത്തു പറയേണ്ടത്
ബ്രുസിലീ ബിജിയെ പറ്റിയാണ് , ഏതൊരു മനുഷ്യനുള്ളിലും ആരും പുകഴ്താത്ത ആരും അറിയാത്ത സൂപ്പർ ഹീറോയുണ്ട് അതിനു തെളിവാണ് ഫെമിനയുടെ ബ്രുസിലീ ബിജി. നാടും നാട്ടുകാരും മുരളിയെ വാഴ്ത്തി പാടുമ്പോൾ അതിൽ ഒരു പങ്ക് ബിജിക്കു കൂടിയുള്ളതാണ് . സൂപ്പർ പവർ ഇല്ലെങ്കിലും ഒരാൾക്ക് 'സൂപ്പർ ഹ്യൂമൻ ആവാൻ വലിയ മനസു ഉണ്ടായാൽ മതിയെന്ന് പറയാതെ പറയുകയാണ് ഈ സിനിമ .
ഉഷയായി വേഷമിട്ട ഷെല്ലിയും പിന്നെ അച്ഛൻ റോളിൽ വന്ന ബാല ചന്ദ്രനും ദാസനായി വന്ന ഹരിശ്രീ അശോകനും പോലീസ് ആയി വന്ന ബൈജുവടക്കം നല്ല ഒരു കൈയടി അർഹിക്കുന്നു.
ഗുരു സോമസുന്ദരന്റെ ഷിബു ബാക്കി വെച്ച കഥ പറയാനായി ഒരു വില്ലന്റെ മാത്രം prequel പ്രതിക്ഷിക്കാം കൂടാതെ ബ്രുസിലീ ബിജിയുടെ ഒരു prequel കഥക്കും വക നൽകി കൊണ്ട് ഈ ചിത്രം അവസാനിപ്പിക്കുന്നത് .കുറക്കൻമൂലയെ ഒപ്പിയെടുക്കുന്നതിൽ സമീർ താഹിറിനും , പശ്ചാത്തല സംഗീതം നൽകിയതിൽ സുഷിനും വിജയിചെന്നു തന്നെ പറയാം .
HATSOFF TO TOVINO'S MINNAL MURALI
HATSOFF TO GURUSOMASUNDARAM' S SHIBU
HATSOFF TO SHELLY 'S USHA AND FEMINA'S BRUCELE BIJI
HATSOFF TO THE DIRECTOR BASIL AND WRITERS ARUN AND JUSTIN
AND ALL CREW
WE EXCEPT AND WAITING FOR THE BASIL CINIMATIC UNIVERSE
AJAY RAMADAS
Post a Comment