MONEY HEIST :പ്രൊഫസർ ഇനി തിരിച്ചു വരുമോ? ഇത് ഒരു പുതിയ തുടക്കമാവുമോ ?
ആ ചുവന്ന കാർ ചുറ്റും കൂടി നിന്ന ജനാവലിയുടെ ഇടയിലേക്ക് പതിയെ അടുക്കുമ്പോൾ പ്ലക്കാർഡുകളും മാസക്കുമായി അവിടെ കൂടി നിന്നവരുടെ ശബ്ദം പതിവിലും ശക്തിയായി ഉയർന്നു ആ സമയം അവരെ നിയന്ത്രിക്കാൻ പാടുപെടുന്ന പോലീസുകാരനെ മറി കടന്നു ചലിച്ചുകൊണ്ട് ഇരിക്കുന്ന കാർ , കാറിനുള്ളിൽ ഇരിക്കുന്ന പ്രൊഫസറെ നോക്കി ജനം ആർത്തു വിളിച്ചു . ഈ സമയം ഒരു രൂക്ഷമായ മുഖഭാവത്തോടെ വലിയ ജനാവലി യെ കാറിനുള്ളിൽ നിന്ന് നോക്കുന്നു ശേഷം അവിടം കടന്നു പോകുമ്പോൾ അയാളിൽ ദീപാലകൃതമായ ഒരു രാത്രിയുടെയും പകലിന്റെയും ഇടയിലെപ്പോഴോ ഉള്ള ഒരു നിമിഷത്തിൽ ടോക്കിയോ പറഞ്ഞ ആ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ കേട്ടുകൊണ്ടിരുന്നു
"you r the master of illussion
thatz why we go back into lions den"
ശെരിയാണ് proffessor അവിടേയ്ക്ക് നടന്നു കയറിയത് ഒരു കൂട്ടം ആളുകളുടെ വിശ്വാസവും കൊണ്ടാണ് , ഈ ലോകത്തുഏറ്റവും കൂടുതൽ വിലയുള്ളത് നമ്മളോടുള്ള മറ്റുള്ളവരുടെ വിശ്വാസമാണ്, അത് കൊണ്ടാകാം അയാൾ അത് കൈ മുതലാക്കിയത് . ഒരുപക്ഷെ അത് ഊട്ടി ഉറപ്പിക്കാനും വീണ്ടും ആരോടും പറയാത്തതന്റെ മാസ്റ്റർ പ്ലാനിലൂടെ എല്ലാത്തിനും ഒരു തീർപ്പാക്കാനും കൂടിയാണ് ബാങ്ക് ഓഫ് സ്പെയിനിലേക്കുള്ളഅയാളുടെ വരവ് അത് സ്‌ക്രീനിൽ പ്രതിഫലിപ്പിക്കാനും പ്രേക്ഷകരെ ഇഷ്ടപെടുത്താനും Álvaro Morte യ്ക്ക്കഴിഞ്ഞിട്ടുണ്ട് . സീരിയസിൽ ഉടനീളമുള്ള ടോക്കിയോയുടെ വോയിസ് ഓവർ രീതിയിലുള്ള കഥ പറച്ചിലും വ്യത്യസ്‍തമായുള്ള ക്യാരക്ടർ
ഇൻട്രോകളും moneyheist എന്ന സീരിയസിനെ വേൾഡ് വൈഡ് ട്രെൻഡിങ്ങിലേക്ക് നയിക്കാനുള്ള വലിയ കാരണമായി . സീരീസ് അവസാനിക്കുമ്പോഴും ചില നോളൻ സിനിമകളിൽ കാണാറുള്ള പോലെയുള്ള ഒരു ഓപ്പൺ ended ആയി അവസാനിപ്പിക്കുമ്പോൾ
ഇനി എപ്പോഴെങ്കിലും തിരിച്ചു വരുവാണെകിൽ അതിനുള്ള സാധ്യതകൾ അവശേഷിപ്പിച്ചുകൊണ്ട് climax പറഞ്ഞു പോയിരിക്കുന്നത്
ഇനി നമ്മുടെ പ്രൊഫസ്സർ ഒരു പക്ഷെ heist എന്നുള്ളത് തന്റെ പാഷനായി കൊണ്ട് നടക്കുന്ന ഒരു പ്രൊഫഷണലും കൂടെയാണ് , അത് നമുക്ക് കഥയിൽ ഉടനീളം എടുത്തു കാണാം . ആ പ്രൊഫഷണലിസം തന്നെയാണ് പ്രൊഫസ്സർ തന്റെ പ്ലാനിങ്ങിലും സൂക്ഷമായി ഉപയോഗിച്ചിരിക്കുന്നത്
അത് കൊണ്ട് തന്നെ അയാളെ ടോക്കിയോ മാസ്റ്റർ ഓഫ് ഇല്ല്യൂഷൻസ് എന്ന് വിശേഷിപ്പിച്ചത്. തുടർന്നുള്ള കഥാപാത്രങ്ങളായ ലിസ്‌ബനും , Alicia Sierraയും അത്യാവശ്യം നല്ല സ്ക്രീൻ presence കൊണ്ട് നിറഞ്ഞു നിന്നു അപ്പോഴും ബെർലിൻ ന്റെ പറഞ്ഞു പതിയാക്കിയ അറിയാ കഥകൾ അവസാനഭാഗത്തിലും
വന്നു പോകുന്നുണ്ട് അതിന്റെ ഒരു impact ആയിരിക്കാം netflix 2023 il ബെർലിനെ വെച്ച് കൊണ്ടുള്ള ഒരു പ്രതേക സീരീസ് അന്നൗൺസ് ചെയ്തിരിക്കുന്നത് . അത് ഒരുപക്ഷെ money heist ആരാധകർക്ക് സന്തോഷത്തിനും പ്രതീക്ഷക്കും വക നല്കുന്നുണ്ട്. ബെർലിനെ പോലെ ടോക്കിയോയ്ക്കും പറയാൻ ബാക്കി വെച്ച അല്ലെങ്കിൽ ഇനി പറയാൻ ഉള്ള ഒരുപാട് കഥകളുണ്ട് അതും കൂടെ പരിഗണിച്ചു ടോക്കിയോയ്ക്കും പ്രൊഫെസറിനും ഡെൻവറിനും ഓരോ SPIN OFF ഭാവിയിൽ പ്രതീക്ഷിക്കാം . അതുമല്ലെങ്കിൽ അവസാനിച്ചെന്ന് പറഞ്ഞു നിർത്തിയ ഈ seriesന്റെ തുടക്കം ഇവിടം തൊട്ടായിരിക്കാം പ്രൊഫെസർ പറയുംപോലെ this is the new begining ഒരു തൃപ്തികരമായ climax തന്നുകൊണ്ടുള്ള പുതിയ തുടക്കം
waiting for the unexpected new begining of heist
#LA CASA DE PAPEL 6
#MONEY HEIST
✍🏻 AJAYRAMADAS
For another heist 🥂
ReplyDeleteMoney heist for ever
ReplyDelete❤
ReplyDeletePost a Comment