ഷാരൂഖ് ഖാന്റെ 'ജവാൻ മണിക്കൂനുള്ളിൽ
ഷാരൂഖ്ഖാൻ നായകനാവുന്ന ജവാൻ നാളെ റിലീസിന് ഒരുങ്ങുകയാണ്. ആരാധകരും ബോളിവുഡ് ലോകവും ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന ജവാന്റെ' കൗതുകകരമായ ഒരു വശം അതിന്റെ വിപുലമായ റിലീസ് തന്നെയാണ് . ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയാവുന്നത് . നയൻതാരയെ കൂടാതെ സാനിയ മൽഹോത്ര , പ്രിയാമണി എന്നിവരും cameo റോളിൽ ദീപിക പദുകോണും വേഷമിടുന്നുണ്ട് . തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ് കിംഗ് ഖാന്റെ വില്ലനായി വരുന്നത്. ജവാന്റെ ടീസറും സോങ്‌സും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു . ലോകമെമ്പാടും 10000 സ്‌ക്രീനിൽ റീലീസ് ചെയ്യുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് കടുത്ത വിജയ് ആരാധകനും കൂടെയായ അറ്റ്ലീയാണ് ,
അതുകൊണ്ട് തന്നെ വിജയ്‌യുടെയും ഒരു ഗസ്റ്റ് അപ്പീയറൻസ് പ്രതീക്ഷക്കവുന്നതാണ് .യോഗി ബാബുവിന്റെ രസം പിടിപ്പിക്കുന്ന റോൾ സാധാരണക്കാരായ തമിഴ് പ്രേക്ഷകരെ ആകർഷിക്കാൻ സാധ്യത യുണ്ട് . ജവാൻന്റെ നല്ലൊരു കാഴ്ച്ച അനുഭവത്തിനായി നമുക്ക് കാത്തിരിക്കാം
Post a Comment